തിരുവനന്തപുരം: വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് എതിരായ കേസില്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദ്യം ചെയ്യലിന് ഹാജരായി. മ്യൂസിയം സ്റ്റേഷനിലാണ് രാഹുല്‍ ഹാജരായത്. കന്റോണ്‍മെന്റ് അസി.കമ്മീഷണറുടെ നേതൃത്വത്തില്‍ രാഹുലിനെ ചോദ്യം ചെയ്യുകയാണ്. എന്ത് ചോദ്യത്തിനും മറുപടി നല്കാന് താന്‍ തയാറാണെന്ന് ചോദ്യം ചെയ്യലിനെത്തിയ രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
വിഷയത്തിലെ രാഷ്ട്രീയ അജണ്ടയെ രാഷട്രീയമായി തന്നെ നേരിടും. 161 അനുസരിച്ച് സാക്ഷിമൊഴി നല്‍കാനാണ് വിളിപ്പിച്ചതെന്നാണ് തനിക്ക് ലഭിച്ച നോട്ടീസില്‍ പറയുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചിരുന്നതായി തെരെഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സിജെഎം കോടതി ജാമ്യം നല്‍കിയിരുന്നു. ഇതിനെതിരേ പോലീസ് അപ്പീല്‍ നല്‍കും.