വയനാട്: വയനാട്ടിലെത്തിയ മന്ത്രിസംഘത്തെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സുല്‍ത്താന്‍ ബത്തേരിയിലും ചുങ്കത്തുമാണ് മന്ത്രിമാരെ കരിങ്കൊടി കാണിക്കാന്‍ പ്രവര്‍ത്തകര്‍ വഴിയില്‍ കാത്തുനിന്നത്.
എന്നാല്‍ മന്ത്രിമാര്‍ എത്തുന്നതിന് തൊട്ടുമുമ്പ് പോലീസ് ബലംപ്രയോഗിച്ച് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. നിലവില്‍ മന്ത്രിമാര്‍ സര്‍വകക്ഷി യോഗം നടക്കുന്ന മുനിസിപ്പല്‍ ടൗണ്‍ ഹാളിലേക്ക് എത്തിയിട്ടുണ്ട്. മന്ത്രിമാരായ എ.കെ.ശശീന്ദ്രന്, കെ.രാജന്, എം.ബി.രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വകക്ഷി യോഗം ചേരുക. യോഗത്തില്‍നിന്ന് യുഡിഎഫ് പ്രതിനിധികള്‍ വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.