


തിരുവനന്തപുരം : കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടിമാറ്റി ഭർത്താവ്. കടയ്ക്കാവൂർ സ്വദേശിനി വിജിയ്ക്കാണ് വെട്ടേറ്റത്. കൈപ്പത്തി രണ്ടായി മുറിച്ചുമാറി.വലത്തെ കൈയിലാണ് വലിയ വെട്ടു കൊണ്ടത്. രണ്ട് കൈയ്ക്കും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ വിജിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
രണ്ടാം ഭർത്താവാണ് വെട്ടിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പ്രതി അനു പൊലീസിന്റെ പിടിയിലായി.