കുന്നംകുളം : നിയന്ത്രണംവിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു. മരത്തംകോട് എ.കെ.ജി. നഗറിലെ കല്ലായി വീട്ടില്‍ പരേതനായ ചന്ദ്രന്റെ മകന് വിജീഷാണ് (27) മരിച്ചത്. തിങ്കളാഴ്ച കുന്നംകുളം ചൊവ്വന്നൂരില്‍ കൊടുവായൂര്‍ ക്ഷേത്രം റോഡിലാണ് അപകടമുണ്ടായത്. അര്‍ധരാത്രിയോടെയാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ മതിലില്‍ ഇടിക്കുകയായിരുന്നു. മതിലിനുള്ളിലാണ് പരിക്കേറ്റ വിജീഷ് വീണുകിടന്നിരുന്നത്. അതുകൊണ്ട് രാത്രി റോഡിലൂടെ പോയിരുന്നവര്‍ യുവാവിനെ കണ്ടിരുന്നില്ല. പിന്നീട് പുലര്‍ച്ചെ മതില് തകര്‍ന്നഭാഗം പരിശോധിച്ച നാട്ടുകാര്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തുതയായിരുന്നു. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കുന്നംകുളം താലൂക്കാശുപത്രിയിലേക്ക് മാറ്റി.