തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയെന്നു മുന്നറിയിപ്പ്. മധ്യ കേരളത്തിൽ മഴ കൂടുതൽ ശക്തമാകുമെന്നു പ്രവചനമുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്. തുലാവർഷത്തിനു മുന്നോടിയായുള്ള മഴയാണ് ഇപ്പോൾ കിട്ടുന്നത്. അടുത്ത ആഴ്ചയോടെ തുലാ വർഷം തുടങ്ങിയേക്കും. തമിഴ്നാടിനു മുകളിൽ ചക്രവാതച്ചുഴി നിൽക്കുന്നു. ഇതിന്റെ സ്വാധീനമാണ് ശക്തമായ മഴയ്ക്കു കാരണം. ലക്ഷദ്വീപ് തീരത്തു മത്സ്യ ബന്ധനത്തിനു വിലക്കുണ്ട്.