ന്യൂഡൽഹി : എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്കെതിരേ പോലീസ് കേസെടുത്ത നടപടിയിൽ പ്രതികരിക്കാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേസിനെകുറിച്ച് അറിയില്ലെന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ഡൽഹിയിൽ യെച്ചൂരിയുടെ പ്രതികരണം. ചോദ്യങ്ങളിൽനിന്ന് അദ്ദേഹം അതിവേഗം ഒഴിഞ്ഞുമാറുകയും ചെയ്തു. മോദി ഭരണകാലത്ത് മാധ്യമങ്ങള്‍ ആക്രമിക്കപ്പെടുന്നുവെന്ന വിമർശനം ഉയർത്തുന്ന സിപിഎം കേന്ദ്ര നേതൃത്വം, കേരളത്തിൽ സ്വന്തം സർക്കാരിന്റെ നടപടിയെ കുറിച്ച് മിണ്ടുന്നേയില്ലെന്നാണ് വിമർശനമുയരുന്നത്.