ബംഗലൂരു : കന്നഡ നടന് യഷിന്റെ പിറന്നാളിന് ഫ്ലക്സ് വെക്കുന്നതിനിടെ മൂന്ന് ആരാധകര്‍ ഷോക്കേറ്റ് മരിച്ചു. കര്‍ണാടകയിലെ ലക്ഷ്മേശ്വര് താലൂക്കിലെ സുരനാഗി ഗ്രാമത്തില്‍ പുലര്‍ച്ചെയാണ് സംഭവം.
ഹനുമന്ത് ഹരിജന്‍ (24), മുരളി നടുവിനാമണി (20), നവീന്‍ ഗേജി (20) എന്നിവരാണ് മരിച്ചത്. പിറന്നാളിനോടനുബന്ധിച്ച് നടന്റെ ഫ്ലക്സ് വെക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ഗഡ്ഗാ എസ്പി ബാബാസാഹേബ് നാമഗൗഡ പറഞ്ഞു.
മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ബോര്‍ഡിന്റെ ലോഹഭാഗം വൈദ്യുത കമ്പിയില്‍ തട്ടിയതാണ് അപകടത്തിന് കാരണം. ലക്ഷ്മേശ്വര് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.