ചെന്നൈ : ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 271 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ 46.4 ഓവറിൽ 270 റൺസെടുത്തു. സൗദ് ഷക്കീലിന്റേയും ക്യാപ്റ്റൻ ബാബർ അസമിന്റേയും ഹാഫ് സെഞ്ച്വറി പോരാട്ടമാണ് പാകിസ്ഥാനെ മെച്ചപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്റെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍മാരായ അബ്ദുല്ല ഷഫീഖ് (9), ഇമാം ഉള് ഹഖ് (12) എന്നിവരെയാണ് ആദ്യം നഷ്ടമായത്. മുഫ്തിഖര്‍ അഹമ്മദ് ഒരു സിക്സും ഫോറും സഹിതം 21 റണ്‍സുമായി മടങ്ങി. തുടർന്ന് ക്രീസിൽ എത്തിയ ബാബർ അസം 65 പന്തില്‍ നാല് ഫോറും ഒരു സിക്സും സഹിതം 50 റണ്‍സെടുത്തു. മുഹമ്മദ് റിസ്വാന് 31 റണ്‍സുമായി മടങ്ങി.