മുംബൈ: ഐസിസി ക്രിക്കറ്റ് ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കു വന്പൻ ജയം. ബംഗ്ലാദേശിനെ 149 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക കീഴടക്കിയത്. സ്കോർ:- ദക്ഷിണാഫ്രിക്ക 382-5 (50), ബംഗ്ലാദേശ് 233-10 (46.4). ജയത്തോടെ ദക്ഷിണാഫ്രിക്ക എട്ട് പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലൻഡ് മൂന്നും ഓസ്ട്രേലിയ നാലും സ്ഥാനത്താണ്. ബംഗ്ലാദേശാണ് പട്ടികയിൽ അവസാന സ്ഥാനത്ത്.
വലിയ വിജയലക്ഷം മുന്നിൽ കണ്ട് കളത്തിലിറങ്ങിയ ബംഗ്ലാദേശിന്റെ മുൻനിര ബാറ്റർമാർക്ക് ദക്ഷിണാഫ്രിക്കൻ ബൗളിംഗിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 81 റണ്‍സിനിടെ ആറ് വിക്കറ്റുകളാണ് ബംഗ്ലാദേശിനു നഷ്ടമായത്.മഹ്മൂദുള്ളയുടെ സെഞ്ച്വറി പാഴായി, ദക്ഷിണാഫ്രിക്കയ്ക്ക് വമ്പൻ ജയം, പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനംയുടെ സെഞ്ചുറി പ്രകടനം മാത്രമാണ് ബംഗ്ലാദേശിന് ആശ്വാസമായത്. 111 പന്തുകൾ നേരിട്ട മഹ്മൂദുള്ളയുടെ സെഞ്ച്വറി പാഴായി, ദക്ഷിണാഫ്രിക്കയ്ക്ക് വമ്പൻ ജയം, പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനംനാല് സിക്സും 11 ഫോറും ഉൾപ്പെടെ 111 റണ്‍സെടുത്തു. ബംഗ്ലാദേശ് നിരയിൽ മറ്റാർക്കും തിളങ്ങാനായില്ല. ദക്ഷിണാഫ്രിക്കയ്ക്കായി ജെറാൾഡ് കോറ്റ്സി മൂന്ന് വിക്കറ്റ് വീഴ്ത്തി. മാർകോ ജാൻസനും ലിസാദ് വില്യംസും റബാഡയും രണ്ട് വിക്കറ്റ് വീതവും നേടി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്വിന്റൻ ഡിക്കോക്ക്, മാർക്രം, ക്ലാസൻ എന്നിവരുടെ മിന്നുന്ന പ്രകടനത്തിലാണ് മികച്ച നിലയിലെത്തിയത്. സെഞ്ചുറി നേടിയ ഡിക്കോക്കിന്റെ കരുത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്നിംഗ് പടുത്തുയർത്തിയത്. 140 പന്തിൽ ഏഴ് സിക്സും 15 ഫോറും ഉൾപ്പെടെ 174 റണ്‍സാണ് ഡിക്കോക്ക് അടിച്ചു കൂട്ടിയത്. ഡിക്കോക്കിന് നായകൻ ഏയ്ഡൻ മാർക്രവും ഉറച്ച പിന്തുണ നൽകി. 69 പന്തുകൾ നേരിട്ട മാർക്രം 60 റണ്‍സെടുത്താണ് കളം വിട്ടത്.
അവസാന ഓവറുകളിൽ ഹെന്റിച്ച് ക്ലാസനും ഡേവിഡ് മില്ലറും വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചു. 49 പന്തുകൾ നേരിട്ട ക്ലാസൻ എട്ട് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 90 റണ്‍സെടുത്താണ് പവലിയൻ കയറിയത്. മില്ലർ 15 പന്തിൽ പുറത്താകാതെ നാല് സിക്സും ഒരു ഫോറും ഉൾപ്പെടെ 34 റണ്‍സെടുത്തു. ബംഗ്ലാദേശിനായി ഹസൻ മഹ്മുദ് രണ്ട് വിക്കറ്റ് വീഴ്ത്തി.