മുംബൈ : ലോകകപ്പില്‍ ഇന്ന് സെമി മോഹങ്ങളുമായി ഓസ്ട്രേലിയയും അഫഗാനിസ്ഥാനും ഇറങ്ങുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. നിലവില്‍ പോയിന്റ് പട്ടികയില്‍ പത്ത് പോയിന്റുമായി ഓസ്ട്രേലിയ മൂന്നാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാന് എട്ട് പോയിന്റുമായി ആറാം സ്ഥാനത്തും.
ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ആറ് വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയ ഓസീസ് അടുത്ത മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും പരാജയപ്പെട്ടു. പിന്നീട് ശ്രീലങ്കയെയും പാക്കിസ്ഥാനെയും ഓസ്ട്രേലിയ പരാജയപ്പെടുത്തി. നെതര്‍ലന്‍ഡ്സിനെതിരെ 309 റണ്‍സിന്റെ കൂറ്റന്‍ ജയം നേടി. പിന്നീട് ന്യൂസിലന്‍ഡിനെയും ഇംഗ്ലണ്ടിനെയും വീഴ്ത്തി.
ബംഗ്ലാദേശിനെയും ഇംഗ്ലണ്ടിനെയും പാക്കിസ്ഥാനെയും ശ്രീലങ്കയെയും അട്ടിമറിച്ചാണ് അഫ്ഗാനിസ്ഥാന് എത്തുന്നത്. ഇന്ത്യ, ന്യൂസിലന്‍ഡ്, എന്നീ ടീമുകളോടാണ് പരാജയം വഴങ്ങിയത്. ഇന്ന് ഓസ്ട്രേലിയയെയും അടുത്ത മത്സരത്തിൽ ദക്ഷിണാഫ്രിക്കയെയും തോൽപ്പിച്ചാൽ അഫ്ഗാനിസ്ഥാന് സെമിഫൈനലിൽ ഇടംനേടാം. രണ്ടിൽ ഒരു കളി ജയിച്ചാൽ പാകിസ്ഥാന്റെയും ന്യൂസിലൻഡിന്റേയും മത്സരഫലത്തെ ആശ്രയിക്കേണ്ടി വരും.
ഓസ്ട്രേലിയ സാധ്യതാ ഇലവന്
ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്ഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവന്‍ സ്മിത്ത്/മര്‍നസ് ലബുഷെയിന്, ജോഷ് ഇംഗ്ലിസ് (ണഗ), ഗ്ലെന്‍ മാക്സ്വെല്, മാര്‍ക്കസ് സ്റ്റോയിനിസ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്.
അഫ്ഗാനിസ്ഥാന് സാധ്യതാ ഇലവന്
റഹ്മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സാദ്രാന്‍, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), അസ്മത്തുള്ള ഒമര്‍സായ് ഇക്രം അലിഖില്‍, മുഹമ്മദ് നബി, റാഷിദ് ഖാന്, മുജീബ് ഉര് റഹ്മാന്, നവീന്‍-ഉല്-ഹഖ്/നൂര്‍ അഹമ്മദ്, ഫസല്‍ഹഖ് ഫാറൂഖി