ലഖ്നൗ : ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. 35 റണ്‍സെടുത്ത ഓപ്പണറും ക്യാപ്റ്റനുമായ ടെംബ ബവുമയാണ് പുറത്തായത്. സഹ ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്കിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയ ശേഷമാണ് താരം മടങ്ങിയത്.
അർധ സെഞ്ച്വറിയുമായി ക്വിന്റൻ ഡി കോക്ക് ബാറ്റിങ് തുടരുന്നു. ക്വിന്റൻ ഡി കോക്ക് 7 ഫോറും 4 സിക്സും പറത്തി. ടോസ് നേടി ഓസ്ട്രേലിയ ആദ്യം ബൗള്‍ ചെയ്യുകയായിരുന്നു. ഓപ്പണര്‍മാര്‍ 108 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. ഗ്ലെന്‍ മാക്സ്വെലാണ് ബവുമയെ മടക്കിയത്. 82 റണ്‍സുമായി ക്വിന്റന്‍ ഡി കോക്കും 8 റണ്‍സുമായി വാന്‍ ഡെര്‍ ഡുസനുമാണ് ക്രീസില്‍. ദക്ഷിണാഫ്രിക്ക നിലയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയില്‍.
ഇന്ത്യക്കെതിരെ കളിച്ച ടീമില്‍ നിന്നു രണ്ട് മാറ്റവുമായാണ് ഓസീസ് ഇറങ്ങിയത്. കാമറോണ്‍ ഗ്രീന്‍, അലക്സ് കാരി എന്നിവര്‍ക്കു പകരം മാര്‍ക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ് എന്നിവര്‍ ടീമിലെത്തി.