ചെന്നൈ : ഓസ്ട്രേലിയയുടെ സ്കോര്‍ 200 കടക്കാന്‍ അനുവദിക്കാതെ എറിഞ്ഞിട്ട് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.3 ഓവറില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 199 റണ്‍സ്. ഇന്ത്യക്ക് ലോകകപ്പിലെ ആദ്യ പോര് ജയിക്കാന്‍ വേണ്ടത് 200 റണ്‍സ്. ടോസ് നേടി ഓസ്ട്രേലിയ ബാറ്റിങിനു ഇറങ്ങുകയായിരുന്നു.
സ്കോര്‍ ഈ നിലയ്ക്കെത്തിച്ചത് ഓസീസ് വാലറ്റത്തിന്റെ ശ്രമമാണ്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 15 റണ്‍സെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്കും കാര്യമായ സംഭാവന ടോട്ടലിലേക് നല്കി. താരം 35 പന്തുകള്‍ ചെറുത്ത് ഒരു സിക്സും രണ്ട് ഫോറും സഹിതം 28 റണ്‍സെടുത്ത് സ്കോര്‍ 199ല്‍ എത്തിച്ചു. ഒടുവില്‍ സിറാജാണ് സ്റ്റാര്‍ക്കിന്റെ പോരാട്ടം അവസാനിപ്പിച്ച് സ്കോര്‍ 200 കടത്താതെ നിര്‍ത്തിയത്.