കൊച്ചി : ഏകദിന ലോകകപ്പ് ഫൈനല്‍ ആവേശം കൊച്ചി മെട്രോയിലും. ക്രിക്കറ്റ് ആരാധകര്‍ക്ക് ലോകകപ്പ് മത്സരം കാണാന്‍ മെട്രോ സ്റ്റേഷനുകളിലും സൗകര്യം ഒരുക്കുമെന്നാണ് കെഎംആര്‍എല്‍ അറിയിച്ചിരിക്കുന്നത്. കൊച്ചി മെട്രോയുടെ തെരഞ്ഞെടുത്ത സ്റ്റേഷനുകളില്‍ മാത്രമായിരിക്കും ഈ സൗകര്യം ലഭ്യമാക്കുക. മെട്രോയുടെ ആലുവ, ഇടപ്പള്ളി, വൈറ്റില സ്റ്റേഷനുകളില്‍ വച്ചിരിക്കുന്ന വലിയ സ്ക്രീനുകളിലാണ് മത്സരം തത്സമയം കാണാനാകുക.
കൊച്ചി മെട്രോയുടെ ഫെയ്സ്ബുക്ക് കുറിപ്പ് :-
ക്രിക്കറ്റ് പ്രേമികള്‍ക്ക് ഏകദിന ലോകകപ്പ് ഫൈനല്‍ മത്സരം ലൈവായി കാണാന്‍ അവസരമൊരുക്കി കെഎംആര്‍എല്‍. കൊച്ചി മെട്രോയുടെ ആലുവ, ഇടപ്പള്ളി, വൈറ്റില സ്റ്റേഷനുകളില്‍ വച്ചിരിക്കുന്ന വലിയ സ്ക്രീനുകളില്‍ മത്സരം തത്സമയം കാണാനാകും.
കളിയുടെ എല്ലാ ആവേശവും യാത്രക്കാരിലേക്ക് എത്തിക്കാനുതകുന്ന തരത്തിലുള്ള സജ്ജീകരണങ്ങള്‍ ഈ സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ ക്രിക്കറ്റ് ആരാധകരെയും കൊച്ചി മെട്രോയ്ക്കൊപ്പം മത്സരം കാണുന്നതിനായി സ്വാഗതം ചെയ്യുന്നു.