അഹമ്മദാബാദ് : ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന് ഏഴ് വിക്കറ്റുകള്‍ നഷ്ടം. മധ്യനിര ബാറ്റര്‍ അസ്മതുല്ല ഒമര്‍സായ് ഒറ്റയാള്‍ പോരാട്ടവുമായി ക്രീസില്‍ തുടരുന്നു. താരം അര്‍ധ സെഞ്ച്വറി നേടി. നിലവില്‍ അഫ്ഗാനിസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെന്ന നിലയില്‍.
5 ഫോറും ഒരു സിക്സും സഹിതം ഒമര്‍സായ് 61 റണ്‍സുമായി ബാറ്റിങ് തുടരുന്നു. നൂര്‍ അഹമ്മദാണ് കൂട്ട്. താരം 7 റൺസെടുത്തു.
നേരത്തെ ടോസ് നേടി അഫ്ഗാനിസ്ഥാന് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമിട്ടതിനു പിന്നാലെ നാല് റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ തുടരെ നഷ്ടമായി.
എട്ടോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 41 റണ്‍സെന്ന നിലയിലായിരുന്നു അഫ്ഗാനിസ്ഥാന്. പിന്നാലെ ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസ് ആണ് ആദ്യം പുറത്തായത്. താരം 22 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും സഹിതം 25 റണ്‍സെടുത്ത് മടങ്ങി. 41ല്‍ തന്നെ അഫ്ഗാന് രണ്ടാം ഓപ്പണറേയും നഷ്ടം. കഴിഞ്ഞ കളിയില്‍ സെഞ്ച്വറി നേടിയ ഇബ്രാഹിം സാദ്രാന്‍ ആണ് മടങ്ങിയത്. താരം 15 റണ്‍സെടുത്തു.
നാലാമനായി എത്തിയ ക്യാപ്റ്റന്‍ ഹഷ്മതുല്ല ഷാഹിദി രണ്ട് റണ്ണില്‍ പുറത്തായി. പിന്നാലം മികവോടെ കളിച്ചു വന്ന റഹ്മത് ഷാ (26)യും മടങ്ങി. പിന്നാലെ ഇക്രം അലിഖില്‍ (12), മുഹമ്മദ് നബി (2), റാഷിദ് ഖാന് (14) എന്നിവരും അധികം നില്‍ക്കാതെ മടങ്ങി.
ദക്ഷിണാഫ്രിക്കക്കായി കേശവ് മഹാരാജ്, ജെറാള്‍ഡ് കോറ്റ്സി, ലുംഗി എന്‍ഗിഡി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. അആന്‍ഡില്‍ ഫെലുക്വായോ ഒരു വിക്കറ്റെടുത്തു.