ധരംശാല: ലോകകപ്പ് ക്രിക്കറ്റിലെ ഏഴാം മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ചു. ആദ്യ ഇന്നിംഗ്സിൽ പിച്ച് ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് ബംഗ്ലാദേശ് നായകൻ ഷക്കിബ് അൽ ഹസൻ പറഞ്ഞു. അതേസമയം, ഒരു മാറ്റവുമായാണ് ഇംഗ്ലണ്ട് ടീം ഇന്നിറങ്ങുന്നത്. മോയീൻ അലിക്ക് പകരം റീസ് ടോപ്ലി അന്തിമ ഇലവനിലെത്തിയെന്ന് നായകൻ ജോസ് ബട്ലർ അറിയിച്ചു.
ഇംഗ്ലണ്ട് ടീം: ജോണി ബെയർസ്റ്റോ, ഡേവിഡ് മലാൻ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ലർ, ലിയാം ലിവിംഗ്സ്റ്റണ്, സാം കറൻ, ക്രിസ് വോക്സ്, മാർക് വുഡ്, ആദിൽ റഷീദ്, റീസ് ടോപ്ലി.
ബംഗ്ലാദേശ് ടീം: ലിറ്റൻ ദാസ്, ടാൻസിദ് ഹസൻ, നജ്മുൽ ഹുസൈൻ ഷാന്റോ, മെഹിദി ഹസൻ മിറാസ്, ഷക്കിബ് അൽഹസൻ, മുഷ്ഫിഖർ റഹീം, തൗഹിദ് ഹ്രിദോയ്, മെഹദി ഹസൻ, ടസ്കിൻ അഹമ്മദ്, ഷരിഫുൾ ഇസ്ലാം, മുസ്താഫിസുർ റഹ്മാൻ.