കേരള ഖരമാലിന്യ പരിപാലപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ബയോമൈനിങ് പ്രവർത്തനത്തിന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ലോകബാങ്ക് ടെക്നിക്കൽ മിഷൻ കൂട്ടുപാത ബയോമൈനിങ് സൈറ്റ് സന്ദർശിച്ചു. വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഒരുലക്ഷം ടൺ ലഗേസി വേസ്റ്റ് മഴക്കാലം ഒഴികെ മാസം കൊണ്ട് എട്ടുമാസം കൊണ്ട് തരംതിരിച്ച് മാലിന്യനിർമാർജനം നടത്താനുള്ള പ്രവർത്തിയുടെ കരാർ നാഗ്പൂർ ആസ്ഥാനമായുള്ള എസ്.എം.എസ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് നൽകിയിരിക്കുന്നത്.പദ്ധതി പ്രവർത്തനം 2025 മെയ് മാസത്തോടുകൂടി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ബാങ്ക്, കേരള സർക്കാർ എന്നിവയുടെ വിഹിതം ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിയുടെ തയ്യാറെടുപ്പ് പ്രവർത്തനങ്ങളിൽ ലോക ബാങ്ക് പ്രതിനിധികൾ സംതൃപ്തി രേഖപ്പെടുത്തി. ലോകബാങ്ക് ടീം ലീഡർ സ്യൂ ജെറി ചെന്, ടെക്നിക്കൽ എക്സ്പെർട്ട് പൂനം ആലുവാലിയ, കെ. എസ്. ഡബ്ലിയു. എം. പി. ഡെപ്യൂട്ടി ഡയറക്ടർ സുബോധ് എസ്, നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ സ്മിതേഷ് പി എന്നിവരും പദ്ധതിയുടെ സംസ്ഥാന ജില്ലാ തലങ്ങളിലെ നിർവഹണ ഉദ്യോഗസ്ഥരും സന്ദർശനത്തിൽ പങ്കെടുത്തു.