കൊച്ചി : മൂവാറ്റുപുഴ അടൂപറമ്പിൽ രണ്ട് അതിഥി തൊഴിലാളികൾ മരിച്ച നിലയിൽ. തടിമില്ലിലെ തൊഴിലാളികളായ അസം സ്വദേശികളായ മോഹൻതോ, ദ്വീപങ്കർ ബസുമ എന്നിവരാണ് മരിച്ചത്.
കഴുത്തിന് മുറിവേറ്റനിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.