മുംബൈ: വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയില്‍. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യന്‍ വനിതകള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സ് എടുത്തിട്ടുണ്ട്. സതീഷ് ശുഭ, ജമൈമ റോഡ്രിഗസ്, യാസ്തിക ഭാട്ടിയ, ദീപ്തി ശര്‍മ്മ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യന്‍ ഇന്നിംഗ്സിന് കരുത്തായത്.
ശുഭ 69 ഉം, ജമൈമ 68 ഉം, ഭാട്ടിയ 66 ഉം, റണ്‍സെടുത്ത് പുറത്തായി. ദീപ്തി ശര്‍മ്മ 60 റണ്‍സോടെ പുറത്താകാതെ നില്ക്കുന്നു. ക്യാപ്റ്റന്‍ ഹര്മന് പ്രീത് കൗര്‍ 49 റണ്‍സെടുത്ത് പുറത്തായി. സ്നേഹ റാണ 30 ഉം, സ്മൃതി മന്ദാന 17 ഉം, ഷെഫാലി വര്‍മ 19 ഉം റണ്‍സെടുത്തു പുറത്തായി.
ഇംഗ്ലണ്ടിന് വേണ്ടി ലോറെന് ബെല്‍ രണ്ടു വിക്കറ്റെടുത്തു. കെയ്റ്റ് ക്രോസ്, സിവര്ബ്രന്റ്, ചാര്‍ലി ഡീന്‍, സോഫി എക്ലെസ്റ്റോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ഈ ടെസ്റ്റോടെ, വനിതാ ക്രിക്കറ്റില്‍ നൂറു ടെസ്റ്റുകള്‍ കളിക്കുന്ന ആദ്യ വനിതാ ടീം എന്ന ഖ്യാതി ഇംഗ്ലണ്ട് കരസ്ഥമാക്കി.