മുംബൈ : ഇന്ത്യന്‍ വനിതകളും ഓസ്ട്രേലിയന്‍ വനിതകളും തമ്മിലുള്ള രണ്ടാം ഏകദിനം അല്‍പ്പ സമയത്തിനുള്ളില്‍. ഒന്നാം പോരാട്ടം ജയിച്ച ഓസീസ് ഇന്ന് വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ലക്ഷ്യത്തിലാണ്.
ടോസ് ഓസ്ട്രേലിയ സ്വന്തമാക്കി. അവര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു.
ഇന്ത്യക്കായി ശ്രേയങ്ക പാട്ടീല്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കും. താരത്തിനു ഇന്ത്യന്‍ ക്യാപ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സമ്മാനിച്ചു.
ഓസീസ് ഒരു മാറ്റവുമായാണ് ഇറങ്ങുന്നത്. കിം ഗാര്തിനു പകരം മെഗന് ഷുറ്റ് കളിക്കും.
ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), യസ്തിക ഭാട്ടിയ, സ്മൃതി മന്ധാന, റിച്ച ഘോഷ്, ജെമിമ റോഡ്രിഗസ്, ദീപ്തി ശര്‍മ, അമന്‍ജോദ് കൗര്‍, സ്നേഹ് റാണ, പീജ വസ്ത്രാകര്‍, രേണുക സിങ്, ശ്രേയങ്ക പാട്ടീല്‍.