കോഴിക്കോട് : മാധ്യമ പ്രവർത്തനത്തിനിടെ അപമര്യാദയായി പെരുമാറിയ ബി.ജെ.പി നേതാവും സിനിമാതാരവുമായി സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവർത്തക നിയമനടപടി സ്വീകരിക്കും. ഇന്ന് കോഴിക്കോടു വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയവൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യൽ കറസ്പോണ്ടൻറിനോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ വെച്ച കൈ അവർ അപ്പോൾ തന്നെ തട്ടിമാറ്റിയിരുന്നു. താൻ നേരിട്ട മോശം നടപടിയിൽ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തക അറിയിച്ചു. സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനിൽ പരാതി നല്കുമെന്നും സുരേഷ ഗോപി മാപ്പ് പറയണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.