അടൂര്‍ : ക്ഷേത്രക്കുളത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അടൂര്‍ കൊടുമണ്‍ രണ്ടാംകുറ്റി രവിപുരം വീട്ടില്‍ രവീന്ദ്രന് നായരുടെയും സതീദേവിയുടെയും മകള്‍ രശ്മിയുടെ (44) മൃതദേഹമാണ് കണ്ടെത്തിയത്. ഏഴംകുളം ദേവീക്ഷേത്രക്കുളത്തില്‍ ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അടൂര്‍ ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്ത് പൊലീസിന് കൈമാറിയത്.