ഇംഫാൽ: മണിപ്പൂരില്‍ യുവതിയെ വെടിവച്ച് കൊന്നതിന് ശേഷം മുഖം വികൃതമാക്കി. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ സാവോംബംഗ് പ്രദേശത്താണ് സംഭവം.ആയുധധാരികളായ അക്രമികള്‍ ഇവരുടെ വീട്ടില്‍ വച്ചാണ് കൃത്യം നടത്തിയത്. നാഗ സമുദായത്തിൽപ്പെട്ട മാരിം ലൂസി എന്ന സ്ത്രീയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
സാവോംബംഗിലെ മേഖലയുടെ നിയന്ത്രണം മണിപ്പുർ പോലീസ് ഏറ്റെടുത്തു. ആക്രമികളെ കണ്ടെത്താൻ സമീപത്തെ വീടുകളിൽ പോലീസ് പരിശോധന നടത്തി. ഇംഫാൽ വെസ്റ്റിൽ 3 ട്രക്കുകൾക്ക് അക്രമ കാരികൾ തീയിട്ടു. നിലവില്‍ 200 ല്‍ അധികം പേര് സംസ്ഥാനത്ത് കൊല്ലപ്പെട്ടു. ബിജെപിയുടെ മൗനത്തിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. മിസോറാം ബിജെപി ഉപാധ്യക്ഷന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. 357 ഓളം പള്ളികള്‍ മണിപ്പൂരില്‍ തകര്‍ക്കപ്പെട്ടെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ അക്രമണങ്ങളില്‍ പങ്കുണ്ടെന്നും ആരോപിച്ചാണ് അദ്ദേഹം രാജിവെച്ചത്.