മുംബൈ : കെട്ടിടത്തിന്റെ പതിനെട്ടാം നിലയിൽ നിന്നും വീണ് 47കാരിയ്ക്ക് ദാരുണാന്ത്യം. മുംബൈയുടെ അതിർത്തി പ്രദേശമായ ബന്ദൂപിൽ താമസിക്കുന്ന റീനാ സൊളാൻകിയാണ് മരിച്ചത്. മരണം ആത്മഹത്യയാകാമെന്നാണ് പോലീസ് അറിയിച്ചു.
കഴിഞ്ഞ മൂന്നു മാസങ്ങളായി ഇവർക്ക് പലവിധമായ അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും
ചികിത്സയിലായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. ബന്ദൂപിലെ ത്രിവേണി സംഘം ഹൗസിംഗ് സൊസൈറ്റിയിലെ 22 നില കെട്ടിടത്തിലാണ് നടുക്കുന്ന സംഭവുണ്ടായത്. റീന വീണയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷമം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.