മലപ്പുറം : പൊന്നാനി നരിപറമ്പില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. കൊല്ലം സ്വദേശി സിയ ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവായ കോടിയേരി സ്വദേശി നിഖിലിന് പരിക്കുണ്ട്.
ഇയാളെ കോട്ടയ്ക്കലിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ ആറോടെയാണ് അപകടം. ദേശീയപാതയില്‍വച്ച് ഇവര്‍ സഞ്ചരിച്ച കാറും എതിരെ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
കാര്‍ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. സിയയുടെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.