ഗയാന: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി-20 യിലും ഇന്ത്യക്ക് തോൽവി. ഇന്ത്യയുടെ 153 റൺസ് വിജയലക്ഷ്യം ഏഴ് പന്ത് ബാക്കിനിൽക്കെ വിൻഡീസ് മറികടന്നു. സ്കോർ: ഇന്ത്യ-152/7, വെസ്റ്റ് ഇൻഡീസ്-155/8. നിക്കോളാസ് പുരാന്റെ (67) ഒറ്റയാൻ പോരാട്ടമാണ് വിൻഡീസിന് രണ്ടാം ജയം സമ്മാനിച്ചത്.
നേരത്തെ അർധ സെഞ്ചുറി നേടിയ തിലക് വർമയുടേയും (51) ഓപ്പണർ ഇഷാൻ കിഷൻ (27), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (24) എന്നിവരുടെയും പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ നൽകിയത്. ഇവരെ കൂടാതെ അക്ഷർ പട്ടേൽ (14) മാത്രമാണ് രണ്ടക്കം കടന്നത്.
ഇത്തവണയും സഞ്ജു സാംസൺ (7) നിരാശപ്പെടുത്തി. നിക്കോളാസ് പുരാനെ പുറത്തിറങ്ങി തൂക്കാനുള്ള ശ്രമത്തിനിടെ കീപ്പർ സ്റ്റംപ് ചെയ്ത് സഞ്ജുവിനെ കൂടാരംകയറ്റി. റമാരിയോ ഷെപ്പേർഡ്, അകീൽ ഹോസീൻ, അൽസാരി ജോസഫ് എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.