തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിപിയുടെ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. താൻ പറഞ്ഞതിൽ ഒരു മാറ്റവുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.തൃശൂർ പൂരം കലക്കലിൽ എഡിജിപി സമർപ്പിച്ച റിപ്പോർട്ട് സമഗ്രമല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൂരം കലക്കലിൽ തുടരന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. പൂരം കലക്കലിൽ ത്രിതല അന്വേഷണമാണ് നടക്കുക. എഡിജിപി എം.ആർ അജിത്കുമാറിൻ്റെ വീഴ്ചകൾ ഡിജിപി നേരിട്ട് അന്വേഷിക്കും. ഗൂഢാലോചന ക്രൈംബ്രാഞ്ചും പൊലീസിൻ്റെ വീഴ്ച ഇൻ്റലിജൻസ് മേധാവിയും അന്വേഷിക്കും.