മലപ്പുറം: ഏക സിവില്‍കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ താന്‍ പങ്കെടുക്കില്ലെന്ന് മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്.നേരത്തെ തീരുമാനിച്ച പരിപാടികള്‍ ഉള്ളതുകൊണ്ടാണ് സെമിനാറില്‍ പങ്കെടുക്കാത്തത്. കൊട്ടാരക്കാരയിലും എറണാകുളത്തും അന്ന് മറ്റ് പരിപാടികള്‍ ഉണ്ട്. തന്നെ അറിയിക്കാതെയാണ് പാര്‍ട്ടി തന്റെ പേര് നിര്‍ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സിപിഐയെ പ്രതിനിധീകരിച്ച് ഇ.കെ.വിജയന് എംഎല്‍എ സെമിനാറില്‍ പങ്കെടുക്കും. സിപിഎം സെമിനാറില്‍ മുസ്ലീം ലീഗ് പങ്കെടുക്കുന്നതില്‍ അതൃപ്തിയുടെ വിഷയം ഉദിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നിയമത്തിന്റെ കരട് പോലും തയാറാകുന്നതിന് മുമ്പ് ഏക സിവില്‍കോഡിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതില്‍ സിപിഐയ്ക്ക് അതൃപ്തിയുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സെമിനാറിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ചതിലും അമര്‍ഷമുണ്ടെന്നാണ് സൂചന.