ന്യൂഡൽഹി : മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജയിലിൽനിന്ന് ഭരണം തുടരാനാകില്ലെന്ന് കേന്ദ്രസർക്കാർ നിയമിച്ച ലഫ്. ഗവർണർ വി കെ സക്സേന. അത്തരത്തിൽ അനുവദിക്കുന്നത് ഭാവിയിൽ ഭരണഘടനാ പ്രശ്നമായി മാറുമെന്നും ഒരു മാധ്യമത്തിന്റെ പരിപാടിയിൽ സംസാരിക്കുന്നതിനിടെ സക്സേന പ്രതികരിച്ചു . കെജ്രിവാളിന്റെ അറസ്റ്റിൽ ആദ്യമായാണ് ലഫ്. ഗവർണർ പ്രതികരിക്കുന്നത്.
മദ്യനയത്തിൽ അഴിമതി ആരോപിച്ച് ബിജെപി നൽകിയ പരാതി സക്സേനയാണ് സിബിഐക്ക് കൈമാറിയത്. തുടർന്നാണ് ഇഡി രംഗത്തുവന്നതും പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതും. ബില്ലുകളിൽ ഒപ്പിടാതെ സർക്കാർ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാക്കിയ സക്സേനയുമായി കെജ്രിവാൾ പലതവണ കൊമ്പുകോർത്തിട്ടുണ്ട്. അതിനിടെ, ജയിലിൽനിന്ന് മുഖ്യമന്ത്രി ഉത്തരവുകൾ നൽകിയതിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സിറ്റി പൊലീസ് കമീഷണർ സഞ്ജയ് അറോറയ്ക്ക് പരാതി നൽകി.
കെപിസിസി നേതൃമാറ്റം, പുനഃസംഘടന നേതാക്കളോട് അഭിപ്രായം തേടി എഐസിസി
Read more