സംസ്ഥാനത്ത് ലൈഫ് പദ്ധതിക്കായി 1132 കോടി അനുവദിച്ച് സംസ്ഥാന ബജറ്റ്. ലൈഫ് പദ്ധതിയിൽ അടുത്ത രണ്ടു വർഷത്തേക്ക് 10000 കോടിയുടെ നിർമ്മാണ പ്രവർത്തനം. ഭവന നിർമാണ മേഖലക്ക് 57.62 കോടി അനുവദിച്ചു. ലക്ഷം വീട് പദ്ധതിക്ക് 10 കോടിയും അന്താരാഷ്ട്രവാണിജ്യ സമുച്ചയം 2152 കോടിയും അനുവദിച്ചു.
ലൈഫ് ഭവന പദ്ധതിയിൽ കേന്ദ്ര ബ്രാൻഡിങ് പറ്റില്ലെന്നു വ്യക്തമാക്കി ധനമന്ത്രി. ലൈഫ് പദ്ധതിയിലൂടെ വീടു വയ്ക്കുന്നവരുടെ വ്യക്തിത്വം തകർക്കുന്ന രീതിയിൽ ബ്രാൻഡിങ്ങിലേക്കു പോകാൻ സർക്കാർ തയാറല്ല. കേന്ദ്രത്തിന്റെ ലോഗോ വീടുകളിൽ വച്ചില്ലെങ്കിൽ ധനസഹായം നൽകില്ലെന്നാണ് കേന്ദ്രം പറയുന്നത്. ഈ പണം സംസ്ഥാനം ചെലവാക്കും.
പിഎം ആവാസ് യോജനയ്ക്ക് സംസ്ഥാന വിഹിതമായി 133 കോടി രൂപ അനുവദിച്ചു. കേന്ദ്രത്തിന്റെ ഭവനനിർമാണ പദ്ധതിയുടെ സംസ്ഥാന വിഹിതമായി 207.92 കോടി രൂപ അനുവദിച്ചുസ്വച്ഛ് ഭാരത് മിഷനുവേണ്ടി 7.5 കോടി അനുവദിച്ചുവെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പറഞ്ഞു.