തിരുവനന്തപുരം : അടുത്ത മൂന്ന് വര്‍ഷത്തിൽ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം കൊണ്ടുവരുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സിയാൽ മോഡൽ മുതൽ പുതുതലമുറ നിക്ഷേപങ്ങൾ വരെ പ്രോത്സാഹിപ്പിക്കും. ഇതിനായി നിയമ നിർമ്മാണം കൊണ്ട് വരുമെന്നും ബാലഗോപാൽ പറഞ്ഞു.പ്രവാസി മലയാളികൾ അടക്കമുള്ളവരെ ഉൾപ്പെടുത്തി സ്പെഷ്യൽ ഡെവലപ്മെന്റ് സോൺ യാഥാര്‍ത്ഥ്യമാക്കും.ഇതിനായി നിക്ഷേപ സംഗമം കൊണ്ട് വരും.
ദേശീയ തീരദേശ, മലോര പാതകൾ നിർമ്മാണം പുരോഗമിക്കുന്നു. ദേശീയ പാത വികസനത്തിൽ പിണറായി സർക്കാർ മികച്ച മികച്ച മുന്നേറ്റം നടത്തി. ‘പശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തില്‍ കേരളം പിന്നിലായിരുന്നു. ഇപ്പോള്‍ അതില്‍ വിപ്ലവകരമായ മാറ്റം സംഭവിക്കുന്നു. ഇത് പ്രതീക്ഷാവഹമാണ്. എട്ട് വര്‍ഷം മുന്‍പ് കണ്ട കേരളമല്ലിതെന്നും അദ്ദേഹം വ്യക്തമാക്കി.’