സ്കൂൾ ആധുനികവത്കരണത്തിന് 31 കോടി. പൊതു വിദ്യാഭ്യാസ മേഖലയിൽ 1032.62 കോടിയുടെ വികസനമുണ്ടാകും. എല്ലാ ജില്ലയിലും ഒരു മോഡൽ സ്കൂൾ എന്ന പദ്ധതി നടപ്പാക്കും. അധ്യാപകർക്ക് ആറു മാസം കൂടുമ്പോൾ പരിശീലന പരിപാടി.
സ്കൂൾ കുട്ടികൾക്ക് പ്രത്യേക ആരോഗ്യ പദ്ധതിക്ക് 3.1 കോടി അനുവദിച്ചു. സ്കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് പത്തു കോടി നീക്കിവെച്ചു .
കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് സംസ്ഥാനം ഏറ്റെടുത്ത് നൽകും. ഇതിനായി തുക വകയിരുത്തി. മാർഗദീപം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് 57 കോടി. പിന്നാക്ക വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ സ്കോളർഷിപ് തുക വകയിരുത്തി
സ്പെയ്സ് പാർക്ക് 52 കോടിയും വകയിരുത്തി. 5 ജില്ലകളിൽ പുതിയ നഴ്സിങ് കോളജുകൾ അനുവദിക്കും. ഇതിനായി 13.78 കോടി വകയിരുത്തി. കാരുണ്യ പദ്ധതിക്ക് 678.45 കോടിയും അനുവദിച്ചു.