തൃശൂർ: അതിരപ്പിള്ളി പ്ലാന്റേഷനിൽ കാട്ടാന ചരിഞ്ഞു. പ്ലാന്റേഷൻ കോർപറേഷന്റെ ഒൻപതാം ബ്ലോക്ക് എന്ന ഭാഗത്താണ് പിടിയാനയുടെ ജഡം കണ്ടെത്തിയത്. ഇന്ന് രാവിലെ എത്തിയ തോട്ടം തൊഴിലാളികളാണ് ആനയുടെ ജഡം കണ്ടത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.പോസ്റ്റ്മോർട്ടം നടപടി പൂർത്തിയായെങ്കിൽ മാത്രമേ ആനയുടെ മരണ കാരണം വ്യക്തമാകുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.