ചാലക്കുടി : മലക്കപ്പാറ പാതയിൽ നടുറോഡിൽ നിലയുറപ്പിച്ച് കാട്ടാന മുറിവാലൻ. ചാലക്കുടി മലക്കപ്പാറ റൂട്ടിൽ പെരുമ്പാറക്കു സമീപമാണ് പിടിയാന റോഡിൽ നിലയുറപ്പിച്ചിരിക്കുന്നത്. വനം വകുപ്പു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ കാടുകയറ്റാനുള്ള ശ്രമം തുടരുകയാണ്.
ആനയിറങ്ങിയതോടെ പാതയിൽ ഗതാഗത തടസമുണ്ടായി. ആന ഏതാനും വാഹനങ്ങൾക്കു നേരെ തിരിയുന്ന സാഹചര്യവുമുണ്ടായി.