പുതുപ്പള്ളി : കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചര്‍ പോളിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡില്‍ മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിന് ഒടുവിലാണ് ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്.പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം തിരികെ പുല്‍പ്പള്ളിയില്‍ എത്തിച്ചേക്കും. ഇന്ന് സംസ്കാരം ഉണ്ടായേക്കില്ലെന്നാണ് വിവരം.
പുല്‍പ്പള്ളിയില്‍ നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്. ഇവിടെയെത്തിയ ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണന് എന്നീ എംഎല്‍എമാര്‍ക്ക് നേരേയും കൂകി വിളിച്ച് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്.നേരത്തേ പോലീസിന് നേരേ വെള്ളക്കുപ്പിയും കസേരയും എറിഞ്ഞ് ചിലർ പ്രതിഷേധിച്ചത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരേ പോലീസ് ലാത്തി വീശി. പിന്നീട് പോലീസ് ഗോ ബാക്ക് മുദ്രാവാദ്യം വിളിച്ച് നാട്ടുകാര്‍ സ്ഥലത്ത് പ്രതിഷേധം തുടരുകയായിരുന്നു.