വയനാട്: വനത്തില്‍ തേനെടുക്കാന്‍ പോയ സ്ത്രീ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പരപ്പന്‍പാറ കാട്ടുനായ്ക്ക കോളനിയിലെ മിനി ആണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ ഇവരുടെ ഭര്‍ത്താവ് സുരേഷിന് ഗുരുതര പരിക്കുണ്ടെന്നാണ് വിവരം.
വയനാട്-മലപ്പുറം അതിര്‍ത്തിയായ പരപ്പന്‍പാറയിലാണ് സംഭവം. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ബുധനാഴ്ച കാട്ടിലേക്ക് പോയ രണ്ട് പേരും മടങ്ങിവന്നില്ല. ഇതോടെ വനംവകുപ്പ് നടത്തിയ തെരച്ചിലിലാണ് മിനിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് പരിക്കേറ്റ നിലയില്‍ സുരേഷിനെയും കണ്ടെത്തി. ഏത് സാഹചര്യത്തിലാണ് കാട്ടാന ഇവരെ ആക്രമിച്ചതെന്ന് വ്യക്തമല്ല. കോളനിയില്‍നിന്ന് എട്ട് കിലോമീറ്ററോളം ഉള്ളിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് വിവരം.