കല്‍പ്പറ്റ : വയനാട്ടിൽ കൊളഗപ്പാറയിലെ ഹോട്ടലിൽ മണിക്കൂറുകളോളം പരിഭ്രാന്തി പടർത്തി കാട്ടുപന്നി. ഇന്ന് ഉച്ചയോടെയാണ് സംഭവം. കൊളഗപ്പാറയിലെ പെപ്പർ റെസ്റ്റോറന്റിൽ ആളുകൾ ഉള്ളപ്പോഴാണ് കാട്ടുപന്നി ഇറങ്ങിയത്. ഇതോടെ റെസ്റ്റോറന്റിലെ ആളുകളും ജീവനക്കാരും ഭയന്ന് ഉടൻ പുറത്തേക്കു ഓടി.
വനപാലകരെ വിവരമറിയിച്ചതിനെ തുടർന്ന് സുൽത്താൻ ബത്തേരിയിൽ നിന്ന് ആർആർടി സംഘം എത്തി കഴുത്തിൽ കുടുക്കിട്ടാണ് കാട്ടുപന്നിയെ പിടികൂടിയത്. റെസ്റ്റോറന്റിലെ ഫർണീച്ചറുകളെല്ലാം കാട്ടുപന്നി നശിപ്പിച്ചു.
കെണി വെച്ച് പിടിച്ച കാട്ടുപന്നിയെ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ വനത്തിൽ തുറന്ന് വിട്ടു. വനത്തോട് ചേര്‍ന്നുള്ള മേഖലയായതിനാൽ കൊളഗാപ്പാറയിൽ കാട്ടുപന്നി ജനവാസ കേന്ദ്രത്തിലിറങ്ങുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു. വലിയ കൃഷിനാശമാണ് കാട്ടുപന്നികൾ ഈ പ്രദേശത്ത് ഉണ്ടാക്കുന്നത്.