പാലക്കാട് : അട്ടപ്പാടി ഷോളയൂരില്‍ വന്യജീവി ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. ഷോളയൂര്‍ സ്വദേശി മണികണ്ഠനാണ്(26) മരിച്ചത്. കാട്ടുപന്നിയുടെ ആക്രമണത്തിലാണ് മരണമെന്നാണ് സംശയം. മണികണ്ഠന്റെ വയറിന്റെ ഭാഗത്ത് ആഴത്തിൽ മുറിവുകളുണ്ട്. ഇന്നു രാവിലെ വീടിനു പുറത്താണ് മൃതദേഹം കണ്ടെത്തിയത്. കാട്ടു പന്നി ആക്രമിച്ചതാണെന്നാണ് നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുന്നത്. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.