തൃശൂർ: സാമ്പത്തിക തട്ടിപ്പ് കേസിൽ തൃശൂർ കോ–ഓപറേറ്റീവ് വിജിലൻസ് ഡിവൈഎസ്പിയുടെ ഭാര്യ പിടിയിൽ. കെ.സുരേഷ് ബാബുവിന്റെ ഭാര്യ നസ്രത്താണു പിടിയിലായത്. ഇവർക്കെതിരെ 9 കേസുകളാണ് റജിസ്റ്റർ െചയ്തിരിക്കുന്നത്. റെയിൽവേ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന പേരിലുമാണ് തട്ടിപ്പ് നടത്തിയത്. സ്വാധീനം ഉപയോഗിച്ച് ഡിവൈഎസ്പി കേസുകൾ ഒതുക്കാൻ നോക്കിയെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.