തൃശൂർ : തൃശൂരിൽ ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊന്നു. കല്ലടിമൂല സ്വദേശിനി സുലി (46) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഉണ്ണികൃഷ്ണൻ(50) വിയ്യൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. പ്രവാസിയായ ഉണ്ണികൃഷ്ണൻ മൂന്ന് ദിവസം മുൻപാണ് നാട്ടിലെത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടർന്ന് കമ്പിപ്പാര കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാൾ ഒരു കോടി രൂപ വിദേശത്ത് നിന്നും ഭാര്യയ്ക്ക് അയച്ചു നൽകിയിരുന്നു. എന്നാൽ ഈ തുക ഇവരുടെ കൈയിലുണ്ടായിരുന്നില്ല. കൂടാതെ കടവുമുണ്ടായിരുന്നു. ഇതേച്ചൊല്ലിയുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് സൂചന. ഇവരുടെ രണ്ടുമക്കൾ വിദേശത്താണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതിന് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റും