ന്യൂഡല്‍ഹി: കമ്മ്യൂണിറ്റിക്കായി പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് വികസിക്കുന്നു.കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റില്‍ ഇവന്റുകളും പരിപാടികളും പിന് ചെയ്ത് വെയ്ക്കാന്‍ കഴിയുന്ന സെക്ഷന്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്സ്ആപ്പ്.ആപ്പിന്റെ പുതിയ അപ്ഡേറ്റായി ഇത് അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
വരാനിരിക്കുന്ന ഇവന്റുകള്‍ ഓട്ടോമാറ്റിക്കായി പിന് ചെയ്തു വെയ്ക്കുന്ന തരത്തിലാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. കമ്മ്യൂണിറ്റി ഇന്‍ഫോ സ്ക്രീനില്‍ മുകളിലായാണ് ഇത് തെളിയുക. ഏത് സമയത്തും കമ്മ്യൂണിറ്റി മെമ്പര്‍ ക്രിയേറ്റ് ചെയ്യുന്ന പുതിയ ഇവന്റുകള്‍ ഓട്ടോ മാറ്റിക്കായി പുതിയ സെക്ഷനില്‍ വരുന്ന തരത്തിലാണ് ക്രമീകരണം.
പുതിയ ഇവന്റുകളെ കുറിച്ച് മറ്റു മെമ്പര്‍മാര്‍ക്ക് എളുപ്പം അറിയാന്‍ സാധിക്കുന്നവിധമാണ് ക്രമീകരണം. മെമ്പര്‍മാര്‍ മറന്നുപോകുന്ന സാഹചര്യം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ഫീച്ചര്‍. നിലവില്‍ ഇവന്റുകള്‍ നടക്കുന്ന സമയം അറിയണമെങ്കില്‍ കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റില്‍ സെര്‍ച്ച് ചെയ്യണം. എന്നാല്‍ പുതിയ സെക്ഷന്‍ വരുന്നതോടെ ഈ ബുദ്ധിമുട്ട് ഒഴിവാകും. ഷെഡ്യൂള്‍ ചെയ്ത ഇവന്റുകള്‍ അടക്കം പിന് ചെയ്ത് വെയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍.