പാലക്കാട്: പാലക്കാടും വെസ്റ്റ് നൈൽ പനി മരണം. കാഞ്ഞിക്കുളം സ്വദേശിയായ 67 കാരനാണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രദേശത്തെ വീടുകളിൽ ആരോഗ്യവകുപ്പ് നിരീക്ഷണം ഏർപ്പെടുത്തി. ഉറവിടം പരിശോധിച്ചു വരികയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.