തിരുവനന്തപുരം : ക്ഷേമ പെൻഷൻ തട്ടിപ്പിൽ ഒൻപത് സർക്കാർ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വനം വകുപ്പ് ജീവനക്കാരായ ഒന്‍പത് ഉദ്യോഗസ്ഥരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
സാമൂഹ്യ ക്ഷേമ പെന്ഷന് കൈപ്പറ്റിയതായി കണ്ടെത്തിയതോടെയാണ് അവരെ സര്‍വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ വനം മന്ത്രി എ കെ ശശീന്ദ്രന് ഉത്തരവിട്ടത്. ഒരു എല്‍ഡി ടൈപിസ്റ്റ്, വാച്ചര്‍, ഏഴ് പാര്‍ട്ട ടൈം സ്വീപർമാര്‍ എന്നിവർക്കെതിരെയാണ് നടപടി.
കഴിഞ്ഞ ദിവസമാണ് അനധികൃതമായി പെൻഷൻ കൈപ്പറ്റിയ 29 ജീവനക്കാരെ കൃഷി വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. കൃഷി – റവന്യു, മൃഗസംരക്ഷണ വകുപ്പുകൾക്ക് എന്നിവർക്ക് തൊട്ട് പിന്നാലെയാണ് വനം വകുപ്പും നടപടി സ്വീകരിച്ചിരിക്കുന്നത്. 1458 സർക്കാർ ജീവനക്കാരാണ് അനധികൃതമായി ക്ഷേമ പെൻഷൻ വാങ്ങിയതെന്നാണ് ധനവകുപ്പ് റിപ്പോർട്ട്.