കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ഡബ്ല്യുസിസി. സിനിമാ മേഖലയില്‍ മാന്യമായ തൊഴിലിടം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നീതി തേടിയുള്ള തങ്ങളുടെ പോരാട്ടം ശരിയായ ദിശയിലാണെന്ന് ഡബ്ല്യുസിസി ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഡബ്ല്യുസിസിയുടെ കുറിപ്പ്
‘ഇത് ഞങ്ങള്‍ക്ക് ഒരു നീണ്ട യാത്രയാണ്! സിനിമാ മേഖലയില്‍ മാന്യമായ പ്രൊഫഷണല്‍ ഇടം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നീതി തേടിയുള്ള ഞങ്ങളുടെ പോരാട്ടം ശരിയായ ദിശയിലാണ്. ഇന്ന് ഞങ്ങളുടെ നിലപാട് സാധൂകരിക്കപ്പെട്ടു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത് ഡബ്ല്യുസിസിയുടെ മറ്റൊരു ചുവടുവെയ്പ്പാണ്.സിനിമാ വ്യവസായത്തില്‍ ലിംഗഭേദം എങ്ങനെ പ്രകടമാകുന്നു എന്നതിന്റെ ഒരു റിപ്പോര്‍ട്ട് സിനിമാ ചരിത്രത്തില്‍ ഇതാദ്യമാണ്. ജസ്റ്റിസ് ഹേമ, ശ്രീമതി ശാരദ, ഡോ.വത്സലകുമാരി എന്നിവര്‍ ഈ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചെലവഴിച്ച മണിക്കൂറുകള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു.
മാധ്യമങ്ങള്‍ക്കും വനിതാ കമ്മീഷനും കേരളത്തിലെ ജനങ്ങള്‍ക്കും എല്ലാ വനിതാ സംഘടനകള്‍ക്കും അഭിഭാഷകര്‍ക്കും ഡബ്ല്യുസിസിയുടെ നന്ദി. റിപ്പോര്‍ട്ട് പഠിച്ച് സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സ്ത്രീകളുടെ ശബ്ദമാണ്, നിര്‍ബന്ധമായും കേള്‍ക്കണം’,- ഡബ്ല്യുസിസി ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഹേമാ കമ്മിറ്റി റിപ്പോർട്ട്, മല പോലെ വന്നത് എലി പോലെ പോയോ?
August 19, 2024ചക്രവാതച്ചുഴി : നാലുജില്ലകളില്‍ അതിശക്ത മഴ; ഓറഞ്ച് അലര്‍ട്ട്
August 20, 2024കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ഡബ്ല്യുസിസി. സിനിമാ മേഖലയില്‍ മാന്യമായ തൊഴിലിടം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നീതി തേടിയുള്ള തങ്ങളുടെ പോരാട്ടം ശരിയായ ദിശയിലാണെന്ന് ഡബ്ല്യുസിസി ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഡബ്ല്യുസിസിയുടെ കുറിപ്പ്
‘ഇത് ഞങ്ങള്‍ക്ക് ഒരു നീണ്ട യാത്രയാണ്! സിനിമാ മേഖലയില്‍ മാന്യമായ പ്രൊഫഷണല്‍ ഇടം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നീതി തേടിയുള്ള ഞങ്ങളുടെ പോരാട്ടം ശരിയായ ദിശയിലാണ്. ഇന്ന് ഞങ്ങളുടെ നിലപാട് സാധൂകരിക്കപ്പെട്ടു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത് ഡബ്ല്യുസിസിയുടെ മറ്റൊരു ചുവടുവെയ്പ്പാണ്.സിനിമാ വ്യവസായത്തില്‍ ലിംഗഭേദം എങ്ങനെ പ്രകടമാകുന്നു എന്നതിന്റെ ഒരു റിപ്പോര്‍ട്ട് സിനിമാ ചരിത്രത്തില്‍ ഇതാദ്യമാണ്. ജസ്റ്റിസ് ഹേമ, ശ്രീമതി ശാരദ, ഡോ.വത്സലകുമാരി എന്നിവര്‍ ഈ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചെലവഴിച്ച മണിക്കൂറുകള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു.
മാധ്യമങ്ങള്‍ക്കും വനിതാ കമ്മീഷനും കേരളത്തിലെ ജനങ്ങള്‍ക്കും എല്ലാ വനിതാ സംഘടനകള്‍ക്കും അഭിഭാഷകര്‍ക്കും ഡബ്ല്യുസിസിയുടെ നന്ദി. റിപ്പോര്‍ട്ട് പഠിച്ച് സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സ്ത്രീകളുടെ ശബ്ദമാണ്, നിര്‍ബന്ധമായും കേള്‍ക്കണം’,- ഡബ്ല്യുസിസി ഫെയ്സ്ബുക്കില്‍ കുറിച്ചു.
Related posts
ആ സുകൃതം ഇനിയില്ല, എംടി വിടവാങ്ങി
Read more
മുണ്ടക്കൈ പുനരധിവാസ പദ്ധതി മുഖ്യമന്ത്രി നാളെ പ്രഖ്യാപിക്കും
Read more
ഗവര്‍ണര്‍ മാറിയത് കൊണ്ട് സിപിഐഎം രക്ഷപ്പെടുമെന്ന് എംവി ഗോവിന്ദൻ കരുതരുത് : കെ സുരേന്ദ്രന്
Read more
അണ്ണാ സര്‍വകലാശാല ക്യാംപസില്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍
Read more