തിരുവനന്തപുരം: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി ഫോണ്‍കോള്‍ ലഭിച്ചതായി പരാതി. ഡബ്യൂസിസിക്ക് ഒപ്പം നിന്നാല്‍ അടിക്കുമെന്നായിരുന്നു ഭീഷണി. ഇനി നടന്മാര്ക്കെതിരേ സംസാരിച്ചാല്‍ കുനിച്ച് നിര്‍ത്തി അടിക്കുമെന്നടക്കം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ആദ്യം സൗമ്യമായി സംസാരിച്ച ആള് പിന്നീട് സ്വരം മാറ്റുകയായിരുന്നെന്ന് ഭാഗ്യലക്ഷ്മി പ്രതികരിച്ചു. ഭീഷണി കോള്‍ വന്ന ഫോണ്‍ നമ്പര്‍ സൈബര്‍ സെല്ലിന് കൈമാറും. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്നും ഇവര്‍ പ്രതികരിച്ചു.