അതീവ ദുർബലമായ പശ്ചിമഘട്ട മലനിരകളിൽ വികസനവും ജീവിതവും അതീവ ശ്രദ്ധയോടെ മാത്രം പുനരാസൂത്രണം ചെയ്യുക സെപ്റ്റംബർ 9 നു പുത്തൂർവയലിൽ നടന്ന ‘വയനാട് മുണ്ടക്കൈയ്ക്കു ശേഷം പാഠങ്ങളും സമീപനങ്ങളും’ എന്ന ശാസ്ത്ര സെമിനാറിൽ പങ്കെടുത്തതുകൊണ്ടു വിദഗ്ദർ അഭിപ്രായപ്പെട്ടു. പശ്ചിമഘട്ടത്തിൽ ആവർത്തിച്ചുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിലെ നഷ്ടം കുറയ്ക്കുന്നതിന് ജനപങ്കാളിത്തോട് കൂടിയുള്ള പ്രാദേശീക ദുരന്ത മുന്നറിയിപ്പ് സംവിധാനം വികസിപ്പിക്കേണ്ടതു അനിവാര്യമെന്ന് മുൻ കേരളം ചീഫ് സെക്രട്ടറി എസ്സ് എം വിജയാനന്ദ്. മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ദുരന്തത്തിന്റെ ശാസ്ത്രീയ കാരണങ്ങളും പ്രതിവിധികളും ചർച്ചചെയ്യുന്നതിനായി ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി, വയനാട് പ്രകൃതി സംരക്ഷണ സമിതി, എം എസ് സ്വാമിനാഥൻ ഗവേഷണ നിലയം എന്നിവർ സംയുക്തമായി സെപ്റ്റൻബർ ഒൻപതാം തീയതി പുത്തൂർവയലിൽ സംഘടിപ്പിച്ച സെമിനാർ ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിന് സമഗ്ര കാർഷിക പാരിസ്ഥിതിക ഭൂവിനിയോഗ ആസൂത്രണം ആവശ്യമാണെന്നും അദ്ദേഹം സെമിനാറില്‍ വ്യക്തമാക്കി. ഖനനം വിനോദസഞ്ചാരം എന്നിവയുടെ വാഹകശേഷി നിർണ്ണയിക്കണമെന്നും ജനങ്ങളിൽ പാരിസ്ഥിതിക സാക്ഷരത ഉണ്ടാക്കുന്നതിനുമുള്ള ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമ ഘട്ടത്തിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മണ്ണിടിച്ചിലും ഉരുൾപൊട്ടലുകളുടെയും പ്രധാനകാരണം മഴയുടെ വിന്യാസത്തിലും തോതിലും ഉണ്ടായ മാറ്റമാണെന്ന് വിഷയാവതരണം നടത്തികൊണ്ടു കാലാവസ്ഥ ശാസ്ത്രഞ്ജൻ ഡോ.അഭിലാഷ് പറഞ്ഞു. എന്നാൽ ചെരിവുകളിലെ ഭൂവിനിയോഗം ശാസ്ത്രീയമാക്കിയും പ്രാദേശീകമായി മഴയുടെ അളവ് ട്രാക്ക് ചെയ്തുകൊണ്ടും അപകടങ്ങളെ ലഘൂകരിക്കാൻ സാധിക്കും എന്നും കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിലെ ഡയറക്ടർ കൂടിയായ അദ്ദേഹം പറഞ്ഞു.
ഉരുൾ പൊട്ടലുകൾ ഉണ്ടാകുന്നതു മുൻകൂട്ടി അറിയുന്നതിന് പലവിധ ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്. എന്നാൽ മറ്റെല്ലാ ഘടകങ്ങളും മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ഈ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി ഓരോ ഭൂപ്രദേശത്തിനും താങ്ങാവുന്ന മഴയുടെ പരിധി നിജപ്പെടുത്താമെന്നും ഇത് നിരീക്ഷിച്ചുകൊണ്ടു ഉരുൾപൊട്ടൽ സാധ്യത മുൻകൂട്ടി മനസിലാക്കാം എന്നും കേരളാ പ്ലാനിംഗ് ബോർഡ് മുൻ മെംബറും എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിലെ മുതിർന്ന ഗവേഷകനും ആയ ഡോ. ജയരാമൻ പറഞ്ഞു. പുനരധിവാസം നടപ്പിലാക്കുമ്പോൾ പ്രകൃതിയെയും മനുഷ്യരെയും കൂടി പരിഗണിച്ചുകൊണ്ടു ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കണം എന്നും അദ്ദേഹം പറഞ്ഞു. മഴയാണ് വില്ലൻ എന്ന് സമ്മതിക്കുമ്പോളും ഉരുൾ പൊട്ടലുകളും മണ്ണിടിച്ചിലുകളും ഉണ്ടാക്കുന്നതിലും അതിന്റെ വ്യാപ്തിയും അതുമൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങളും നിർണ്ണയിക്കുന്നതിലും ചരുവുകളിലെ മനുഷ്യ ഇടപെടലുകൾ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് ജലവകുപ്പ് മുൻ ഡയറക്ടർ ഡോ. സുബാഷ് ചന്ദ്രബോസ് പറഞ്ഞു. നമ്മൾ ജീവിക്കുന്ന ഭൂപ്രദേശത്തെ മനസ്സിലാക്കി കൊണ്ടുള്ള വികസനവും ജീവിതവും ആസൂത്രണം ചെയ്യാൻ നമുക്ക് കഴിയണം അതാണ് സുരക്ഷിതമായ ഭാവി ഉറപ്പാക്കുക അദ്ദേഹം കൂട്ടി ചേർത്തു.
ദുരന്ത നിവാരണവകുപ്പ് മുന്‍ മെമ്പര്‍, ഡോ.കെ ജി താര കാലാവസ്ഥാവ്യതിയാനത്തിന്റെയും ആവർത്തിക്കുന്ന ദുരന്തങ്ങളുടെയും സാഹചര്യത്തിൽ നിലവിലെ ദുരന്ത നിവാരണ മാർഗ്ഗനിര്ദേശങ്ങളിലെ പോരായ്മകളും ന്യൂനതകളും പരിഹരിഹരിച്ചു അടിയന്തിരമായി പരിഷ്കരിക്കേണ്ടത്തിന്റെ ആവശ്യകത ഓർമ്മപ്പെടുത്തി. ദുരന്ത സാധ്യത മാപ്പുകൾ പ്രാദേശീകമായി ഉപയോഗിക്കതക്ക തരത്തിൽ കുറഞ്ഞ അനുപാതത്തിൽ നിർമ്മിക്കേണ്ടതുണ്ട് എന്നും അവർ പറഞ്ഞു. കേരള വനഗവേഷണകേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ടി വി സജീവ് ദുരന്ത പ്രദേശങ്ങളെ കാടുകൾ പലതും പ്രഥമ വനങ്ങൾ അല്ല എന്ന് ചരിത്രപരമായകരങ്ങളാൽ മരങ്ങൾ മുറിച്ചു മാറ്റി രണ്ടാമത് വളർന്നുവന്ന ദ്വിദീയ വനങ്ങൾ ആണ് ഇവയിൽ പലതും എന്നും അതുകൊണ്ടു തന്നെ ഈ പ്രദേശങ്ങളിൽ ആവാസവ്യവസ്ഥകൾക്ക് ഉണ്ടായിട്ടുള്ള ക്ഷതങ്ങൾ ദുരന്ത കാരണങ്ങൾ ആയിട്ടില്ല എന്ന് പറയാൻ കഴിയില്ല എന്നും പറഞ്ഞു.
ഉച്ച കഴിഞ്ഞു നടന്ന പാനൽ ചർച്ചയിൽ ഡോ. എൻ. അനിൽകുമാർ, മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ എം എസ് സ്വാമിനാഥൻ നിലയം, അധ്യക്ഷത വഹിച്ചു, മൃഗ സംരക്ഷണ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ, ഡോ. അനിൽ സക്കറിയ, ഡോ. ബ്രിജേഷ് അസിസ്റ്റന്റ് പ്രൊഫെസ്സർ ജിയോളജി ഡിപ്പാർട്മെൻറ്, വയനാട് ജില്ല അപഞ്ചായത് ബി എം സി കൺവീനർ, ടി സി ജോസഫ്, സാജൻ ആർകിടെക്ട് കോസ്ഫോർഡ്, കെ ശരവണകുമാർ ദുരന്ത നിവാരണ വിദഗ്ദ്ധൻ, ജി ബാലഗോപാൽ ഐ.എ.സ്, കെ സഹദേവൻ, ട്രാൻസിഷൻ സ്റ്റഡീസ്, സുമേഷ് മംഗലശ്ശേരി ടൂറിസം നയ വിദഗ്ദ്ധൻ എന്നിവർ സംസാരിച്ചു. കാമൽസ് ഹംപ് മലനിരകളുടെ ദുർബലതയും ഈ പ്രദേശങ്ങളിൽ ആവർത്തിക്കുന്ന ഉരുൾപൊട്ടലുകളും കണക്കിലെടുത്തു നിർദിഷ്ട്ട ആനക്കാംപൊയിൽ കള്ളാടി തുരങ്കപാത സർക്കാർ പുനഃപരിശോധിക്കണമെന്നു പാനൽ ആവശ്യപ്പെട്ടു. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡണ്ട് എൻ ബാദുഷ, എം എം സ്വാമിനാഥൻ ഗവേഷണ നിലയം ഡയറക്ടർ ഡോ. വി ഷകീല, ഹ്യൂം സെന്റർ ഡയറക്ടർ സി കെ വിഷ്ണുദാസ്, സ്വാഗതസംഘം ചെയർപേഴ്സൺ അഡ്വക്കേറ്റ് ചാത്തുക്കുട്ടി എന്നിവർ സംസാരിച്ചു