തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കുടിവെള്ള പ്രതിസന്ധിക്ക് വിരാമമായി. ജലവിതരണ സംവിധാനങ്ങൾ പുനഃസ്ഥാപിച്ചു. ഇന്ന് പകലോടെ നഗരത്തിന്റെ എല്ലാ പ്രദേശങ്ങളിലും വെള്ളമെത്തും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
നാലുദിവസം നീണ്ടുനിന്ന അസാധാരണ പ്രതിസന്ധിക്കാണ് തിരുവനന്തപുരം നഗരം സാക്ഷ്യം വഹിച്ചത്. ഒരിറ്റ് ജലത്തിനായി പതിനായിരങ്ങൾ നെട്ടോട്ടമോടിയ മണിക്കൂറുകൾ. അതിനാണ് ഒടുവിൽ പരിഹാരമായിരിക്കുന്നത്.
48 മണിക്കൂർ സമയപരിധി പറഞ്ഞായിരുന്നു റെയിൽ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട നവീകരണ പ്രവർത്തനങ്ങൾ വാട്ടർ അതോറിറ്റി ആരംഭിച്ചത്. എന്നാൽ നാലുദിവസം പണി നീണ്ടുപോയതോടെ നഗരം ദുരിതത്തിൽ ആയി. ഇന്നലെ വൈകുന്നേരം നാലുമണിയോടെ വെള്ളം എത്തിക്കുമെന്ന അവസാന ഉറപ്പും കടന്ന് രാത്രി വൈകിയും പണി നടന്നു.
പിന്നാലെ ഒമ്പതു മണിയോടെ കൂറ്റൻ പൈപ്പുകൾ പുനഃസ്ഥാപിച്ച് അരുവിക്കരയിൽ നിന്ന് പമ്പിങ് ആരംഭിച്ചു. ഇന്ന് താഴ്ന്ന പ്രദേശങ്ങളിൽ ആദ്യം വെള്ളം എത്തുമെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ വൈകുന്നേരത്തോടെയേ സാധ്യമാവൂ എന്നാണ് കരുതുന്നത്. അതിനിടെ ജലവിതരണം താറുമാറായതോടെ നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഹണി റോസിന്റെ പോസ്റ്റിന് അശ്ലീല കമന്റ്; 27 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
Read more