


കൊച്ചി : അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെയുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷന്‍ വി വസീഫ്. മരിച്ചിട്ടും സഖാവ് വിഎസിനെ വിടാതെ പിന്തുടരുകയാണ് ജമാഅത്ത് ഇസ്ലാമിയും സമാന മസ്തിഷ്കം പേറുന്നവരുമെന്നും വസീഫ് വിമര്‍ശിച്ചു.
വിഎസിനെതിരെ പ്രചരിപ്പിക്കപ്പെടുന്ന പരാമര്‍ശത്തിന്റെ സത്യാവസ്ഥ, അന്ന് അഭിമുഖം തയ്യാറാക്കിയ പത്രപ്രവര്ത്തകന് തന്നെ തുറഞ്ഞുപറഞ്ഞതാണെന്നും മുസ്ലിം സമുദായത്തെപ്പറ്റി യാതൊരുവിധത്തിലുള്ള പരാമര്‍ശവും വിഎസ് നടത്തിയിട്ടില്ല എന്ന് അദ്ദേഹം വെളിപ്പെടുത്തിയതാണെന്നും വസീഫ് ഫെസ്ബുക്കില്‍ കുറിച്ചു. മതനിരപേക്ഷതയ്ക്കും മാനവികതയ്ക്കും വേണ്ടി നിലകൊണ്ട വി എസിനെ ഇല്ലാക്കഥകള്‍ പറഞ്ഞ് വര്‍ഗീയവാദിയാക്കാനും അതുവഴി മുസ്ലിം സമുദായത്തെ ഇടതുവിരുദ്ധ ചേരിയില്‍ എത്തിക്കാനും ശ്രമിച്ച വര്‍ഗീയവാദികള്‍ പരസ്യമായി മാപ്പു പറയണമെന്നും വസീഫ് ആവശ്യപ്പെട്ടു.
‘മരിച്ചിട്ടും സഖാവ് വിഎസിനെ വിടാതെ പിന്തുടരുകയാണ് ജമാഅത്ത് ഇസ്ലാമിയും സമാന മസ്തിഷ്കം പേറുന്നവരും. ഒരു നൂറ്റാണ്ട് കാലത്തോളം ജന്മിത്തത്തിനെതിരെയും ബ്രിട്ടീഷുകാര്‍ക്കെതിരെയും മത- വര്‍ഗീയവാദികള്‍ക്കെതിരെയും സമാനതകളില്ലാത്ത പോരാട്ടം നയിച്ച സമര സഖാവ് വിഎസിനെ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കാനുള്ള ശ്രമം ദീര്‍ഘകാലമായി നടക്കുന്നതാണ്. വിഎസിനെ മുസ്ലീം വിരുദ്ധനാക്കിയ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ മാപ്പ് പറയണമെന്നും’ കുറിപ്പില്‍ പറയുന്നു.
വി വസീഫിൻറെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :-
വി.എസിനെ മുസ്ലീം വിരുദ്ധനാക്കിയ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ മാപ്പ് പറയണം.
മരിച്ചിട്ടും സഖാവ് വിഎസിനെ വിടാതെ പിന്തുടരുകയാണ് ജമാഅത്ത് ഇസ്ലാമിയും സമാന മസ്തിഷ്കം പേറുന്നവരും. ഒരു നൂറ്റാണ്ട് കാലത്തോളം ജന്മിത്തത്തിനെതിരെയും ബ്രിട്ടീഷുകാര്‍ക്കെതിരെയും മത- വര്‍ഗീയവാദികള്‍ക്കെതിരെയും സമാനതകളില്ലാത്ത പോരാട്ടം നയിച്ച സമര സഖാവ് വിഎസിനെ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കാനുള്ള ശ്രമം ദീര്‍ഘകാലമായി നടക്കുന്നതാണ്. സമൂഹ മാധ്യമങ്ങളിലൂടെ അത് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് വിവാദ അഭിമുഖം തയാറാക്കിയ മാധ്യമം പത്രത്തിന്റെ ജേര്‍ണലിസ്റ്റായ എംസിഎ നാസര്‍ പരാമര്‍ശത്തിനിടയായ സാഹചര്യം വെളിപ്പെടുത്തി രംഗത്ത് വന്നിട്ടുള്ളത്.
തീവ്ര ഇസ്ലാമിസ്റ്റ് സംഘടനയായ എന്‍ഡിഎഫിന്റെ ലക്ഷ്യങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങളാണ് വി എസ് വിശദീകരിച്ചത് എന്നും, മുസ്ലിം സമുദായത്തെപ്പറ്റി യാതൊരുവിധത്തിലുള്ള പരാമര്‍ശവും അദ്ദേഹം നടത്തിയിട്ടില്ല എന്നും വിഎസ് മരണപ്പെട്ട സാഹചര്യത്തിലെങ്കിലും അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നു.
മതനിരപേക്ഷതയ്ക്കും മാനവികതയ്ക്കും വേണ്ടി നിലകൊണ്ട സഖാവ് വി എസിനെ ഇല്ലാ കഥകള്‍ പറഞ്ഞ് വര്‍ഗീയവാദിയാക്കാനും അതുവഴി മുസ്ലിം സമുദായത്തെ ഇടതുവിരുദ്ധ ചേരിയില്‍ എത്തിക്കാനും ശ്രമിച്ച വര്‍ഗീയവാദികള്‍ പരസ്യമായി മാപ്പു പറയണം. നൂറ്റാണ്ടിന്റെ ഇതിഹാസമായ സമര പോരാളിയുടെ ജ്വലിച്ചു നില്ക്കുന്ന സ്മരണയെ ഇല്ലാതാക്കാന്‍ മുസ്ലീംകളില്‍ ചെറു ന്യൂനപക്ഷത്തിന്റെ പോലും അംഗീകാരമില്ലാത്ത ജമാഅത്തെ ഇസ്ലാമിക്കും എസ്ഡിപിഐക്കും സാധ്യമാവില്ല എന്നെങ്കിലും മനസിലാക്കുന്നത് നല്ലതാണ്.