തിരുവനന്തപുരം : നാളെ ചേരുന്ന കെ.പി.സി.സി. നേതൃയോഗത്തില്‍ കെ.പി.സി.സി. പ്രസിഡന്റായി തന്നെ വീണ്ടും നിയമിക്കണമെന്ന് എ.ഐ.സി.സി. നേതൃത്വത്തോട് ആവശ്യപ്പെട്ട് കെ.സുധാകരന്. സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സുധാകരനു ചുമതല കൈമാറുന്ന കാര്യത്തില്‍ അന്നുതന്നെ തീരുമാനമുണ്ടാകുമെന്നാണു സൂചന.കെ. സുധാകരന് കണ്ണൂരില്‍ മത്സരിച്ചതിനാല്‍ എം.എം. ഹസനെ ആക്ടിങ് പ്രസിഡന്റായി എ.ഐ.സി.സി. തെരഞ്ഞെടുത്തിരുന്നു. നാലാം തീയതിയിലെ യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത് ഹസനാണ്.