തൃശൂര്‍: ടിഎന്‍ പ്രതാപന് വേണ്ടി തൃശൂരില്‍ വീണ്ടും ചുവരെഴുത്ത്. എളവള്ളിയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതാപന് വേണ്ടി പ്രചരണം ആരംഭിച്ചത്. ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ശേഷമെ സ്ഥാനാര്‍ഥിയുടെ പേര് എഴുതാവൂ എന്ന് പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായി ടിഎന്‍ പ്രതാപന് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.
പ്രതാപന് തുടരും പ്രതാപത്തോടെ’ എന്ന മുദ്രാവാക്യത്തോടെയുള്ള ചുവരെഴുത്തില്‍ കൈപ്പത്തി ചിഹ്നവും വരച്ചിട്ടുണ്ട്. നേരത്തെ സമാനമായ രീതിയില്‍ തൃശൂരിലെ വെങ്കിടിങ്ങിലും പ്രതാപനായി പ്രചാരണം നടത്തിയിരുന്നു. ഇതിന് പിന്നാലെ പ്രതാപന് തന്നെ ഇടപെട്ടാണ് മായ്ക്കാന്‍ നിര്‍ദേശം നല്‍കിയത്.’കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും മുന്‍പ് സ്ഥാനാര്‍ഥികളുടെ പേരെഴുതാന്‍ പാടില്ല. ഇതുസംബന്ധിച്ച് താഴേത്തട്ടില്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചിഹ്നം മാത്രമാണ് വരയ്ക്കാന്‍ അനുമതിയുള്ളത്. എഴുതിയ പേരുകളെല്ലാം മായ്പ്പിച്ചു’ എന്നായിരുന്നു പ്രതാപന്റെ പ്രതികരണം.