ലണ്ടൻ: വിംബിൾഡണിൽ ചരിത്രമായി മാർകേത്ത വൊന്ദ്രോഷോവ. സീഡ് ഇല്ലാതെ വിംബിൾഡണ്‍ കിരീടം ചൂടുന്ന ആദ്യ താരമെന്ന റെക്കോഡ് ചെക് താരത്തിന് സ്വന്തം. ഫൈനലിൽ ടുണീഷ്യയുടെ ഒണ്‍സ് ജബേറിനെ പരാജയപ്പെടുത്തിയാണ് ചെക് സുന്ദരി ചരിത്രമായത്.
നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇരുപത്തിനാ ലുകാരിയായ വൊന്ദ്രോഷോവയുടെ വിജയം. സ്കോർ: 6-4, 6-4. കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ വൊന്ദ്രോഷോവ നിലവിലെ ചാമ്പ്യൻ എലേന റിബകിനയെ ക്വാർട്ടറിൽ വീഴ്ത്തിയായിരുന്നു മുന്നേറിയത്. ഫൈനലിൽ കഴിഞ്ഞ തവണത്തെ പിഴവുകൾ വീഴാതെ ടുണീഷ്യൻ താരത്തെ വൊന്ദ്രോഷോവ നേരിട്ടു. മൂന്ന് തവണ പ്രധാന മത്സരങ്ങളുടെ ഫൈനലിൽ എത്തിയിട്ടും പരാജയപ്പെട്ടതിന്റെ ഭാരം ഇത്തവണ ചെക് താരം കുടഞ്ഞുകളഞ്ഞു.